നാടകം

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലൂടെ വിഖ്യാതമായ ഖസാക്ക് എന്ന ഗ്രാമത്തെ, വടക്കൻ മലബാറിന്റെ പരമ്പരാഗതമായ ഗ്രാമീണ വിശ്വാസങ്ങളും ദേവതാ സങ്കൽപങ്ങളും പശ്ഛാത്തലമാക്കി പുനരവതരിപ്പിക്കുകയാണ് ഇൗ നാടകം. വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ 'ഖസാക്കിന്റെ' ഭൂമികയുടെ നോവും കിനാവും ആഹ്ളാദവും അതേപടി അനുഭവവേദ്യമാക്കുംവിധം, തുറസ്സായ സ്ഥലത്ത് ദീർഘചതുരാകൃതിയിൽ മണ്ണുതിർത്ത് നിലമൊരുക്കി ഭൂമിയും അഗ്നിയും വെള്ളവും ആകാശവും സുഗന്ധങ്ങളും കൃത്രിമവേഷസംവിധാനങ്ങളും സമ്മേളിപ്പിച്ചുകൊണ്ടുള്ള കാഴ്ചയുടെ അത്ഭുതലോകമാണ് നാടകം പ്രേക്ഷകർക്ക് പകരുന്നത്. ഖസാക്കിന്റെ ആചാരബന്ധിതവും തത്വജ്ഞാനനിബദ്ധവുമായ ഒരു തലത്തിൽ നിന്ന്, െഎതിഹ്യങ്ങളുടേയും പ്രകൃതിയുടേയും ജീവിതാഘോഷങ്ങളുടേയും കഥാലോകത്തേക്ക് മടക്കിക്കൊണ്ടുവരുവാൻ കഴിയുംവിധം ആകർഷകമാണ് ഇൗ നാടകാനുഭവം. ഒരു ദേശത്തിന്റെ സമൃദ്ധമായ പാരമ്പര്യാനുഷ്ഠാനങ്ങളുടേയും ആഘോഷങ്ങളുടേയും ആഖ്യാനമാണ് ദീപൻ ശിവരാമന്റെ 'ഖസാക്കിന്റെ ഇതിഹാസ'മെന്ന നാടകം. നാടകീയമായ എല്ലാ ഘടകങ്ങളേയും കൃത്യമായ അനുപാതത്തിൽ ഇഴചേർത്ത ഒരു ദൃശ്യാനുഭവമാണ് ദീപൻ ഒരുക്കിയിരിക്കുന്നത്.

Play

A bold and independent adaptation of the renowned Malayalam novel KhasakkinteIthihasam (The Legends of Khasak) penned by O.V. Vijayan, the play recreates the legendary land of Khasak in the background of northern Malabar's village shrines where myths and dreams merge to shape the still living traditions of yesteryears.

Setup in an open-air arena on a large rectangular pit of loose earth with extensive use of fire, soil, water, scent, sky, huge puppets and masks, it gives the audience a firsthand experience of the pleasures and tragedies that surround Khasak.

The vibrant experiences of this play bring back ancestors from the legend of Khasak within a ritualistic and philosophical plane to tell their tales of life, earth and myths. The Legends of Khasak that DeepanSivaraman creates is a celebration of a place and its rich folk religiosity. He creates a visual experience that’s knits all the dramatic elements in the right proportion.

Crew

Meet the Team

ഇൗ ഉദ്യമത്തിനു പിന്നിൽ

കൊച്ചിയിലെ നാടകപ്രേമികള്‍ക്ക് തനതു വേദികളിൽ നിന്ന് വ്യത്യസ്തവും െഎതിഹാസികവുമായ ഒരു പുത്തൻ അനുഭവം പകരുന്നതോടൊപ്പം, എറണാകുളം ജനറൽ ആശുപത്രിയിലെ 'റീകൺസ്ട്രക്റ്റീവ് സർജറി ഡിപ്പാർട്മെന്റിൽ' വളരെ അത്യാവശ്യമായ ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് റോട്ടറി ഡിസ്ട്രിക്റ്റ് 3201 ൽ ഉൾപ്പെടുന്ന റോട്ടറി കൊച്ചി യുണൈറ്റഡ് ഇൗ നാടകപരിപാടിയ്ക്ക് പിന്തുണയേകുന്നത്.

Cause

Good Cause to Support

Rotary Kochi United, the youngest of clubs in Rotary District 3201 aims to bring theatre lovers from across the city together for a magical journey into the land of Khasak. The funds raised through the event will proceed towards the Department of Reconstructive Surgery at General Hospital, Ernakulam.

Venue

Play Happens Here

Date: 21, 22, 23 April 2017 ( Friday, Saturday, Sunday)

Time: 6.30 PM

Venue: Sacred Hearts College Ground, Thevara

Tickets

Book Now

Media

Contact

Phone No: 89078 00000

Phone No: 83018 17427